ന്യൂഡല്‍ഹി : ‘ഗോഡ്ഫാദര്’ ഒരു ബിയറിന്റെ പേരാണ്. ഈ പേരുള്ള ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് ആവശ്യം.
ജന്‍ ചേതനാ മഞ്ച് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
‘ഗോഡ്’ എന്ന വാക്ക് ദൈവത്തിനെ സൂചിപ്പിയ്ക്കുന്നതിനാല് ജനവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നാണ് ഈ പേര് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കമ്പനി മാപ്പ് പറയണം എന്നും അത് ഡല്‍ഹിയിലെ ഇംഗ്ലീഷ്, ഹിന്ദി ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments