പത്തനംതിട്ട : ചെക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു. പെരിങ്ങര സ്വദേശി സതീശനാണ് മരിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
കൊടുംവളവില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി നിര്‍ത്തിയിട്ട തടി ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറില്‍ സതീശന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ബൈക്ക് കാറില്‍ ഇടിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Post Your Comments