ന്യൂഡല്‍ഹി : ഇസ്താംബുള്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 36 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയുധങ്ങളുമായി വിമാനത്താവളത്തിലെത്തിയ ഐഎസ് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ 13 ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ ആക്രമിക്കാന്‍ ഐഎസിനു പദ്ധതിയുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതായാണു സൂചന. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങള്‍ക്കു കര്‍ശന സുരക്ഷയൊരുക്കുന്നത്. വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറിയിലേക്ക് ആളുകളെ കടത്തിവിടുന്നത് താത്കാലികമായി വിലക്കിയിട്ടുണ്ട്്.
Post Your Comments