ന്യൂഡല്‍ഹി ● ക്രോസ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യവുമായി പരാതിക്കാര്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
വാട്സ്ആപ്പില്‍ പുതുതായി നടപ്പാക്കിയ എന്‍ക്രിപ്ഷന്‍ സംവിധാനം ഭീകരര്‍ക്കു സഹായമാകുമെന്ന് കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണു പരാതി നല്‍കിയത്. സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയാണ് എന്‍ക്രിപ്ഷന്‍ സംവിധാനം. മൂന്നാമതൊരാള്‍ക്ക് സന്ദേശം വായിക്കാന്‍ കഴിയില്ല. മാത്രമല്ല ഈ സന്ദേശങ്ങള്‍ വാട്സ്ആപ്പ് സെര്‍വറുകളില്‍ സേവ് ചെയ്യപ്പെടുകയുമില്ല.
Post Your Comments