India

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം തകർന്നുവീണു: അപകടം പരിശീലന പറക്കലിനിടെ

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന​ പറക്കലിനിടെ ത​ക​ർ​ന്നു​വീ​ണു. വിമാനത്തിന്റെ പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തിങ്കഴാഴ്ച രാ​ത്രി പത്ത് മണിയോടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും അകലെ​ വയലിലാണ് യു​ദ്ധ​വിമാനം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് വ്യോമസേന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചാണ് അപകടം. അപകടത്തെ തുടർന്ന് വിമാനം കത്തി നശിച്ചു. ബാ​ർ​മ​ർ സെ​ക്ട​റി​ൽ കഴിഞ്ഞ ദിവസം രാ​ത്രി പതിവ് പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെയാണ് മി​ഗ് -29 യു​ദ്ധ​വി​മാ​നം സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ടത്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെന്ന് വ്യോമസേന വ്യക്തമാക്കി.

അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ബാ​ർ​മ​ർ ക​ള​ക്ട​ർ നി​ശാ​ന്ത് ജെ​യി​ൻ, പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര മീ​ണ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി സ്ഥിതിഗതികൾ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button