KeralaLatest News

ബൈക്കുകൾ അടിച്ചുമാറ്റി ഓൺലൈനിൽ പൊളിച്ചു വിൽക്കും: കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി

കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇവർ അടിച്ചുമാറ്റി പൊളിച്ചുവിറ്റത്.

കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളിൽ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ചത്. പിന്നീട് ബൈക്കുകൾ പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങൾ വഴി വിൽക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പാലീസ് പറഞ്ഞു. സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്.

വാഹനങ്ങളുടെ ലോക്കിളക്കാൻ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിലെ ആക്രി വ്യാപാരികൾക്കും പ്രതികൾ വാഹന ഭാഗങ്ങൾ വിറ്റിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ബൈക്കുകളും വാഹനത്തിൻ്റെ ഭാഗങ്ങളും പ്രതികളുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പൊളിച്ച ബൈക്കുകളുടെ നമ്പർ പ്ളേറ്റുകളും കണ്ടെടുത്തു. ബൈക്കുകൾ നഷ്ടപ്പെട്ട നിരവധി പരാതിക്കാരാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button