Latest NewsNewsIndia

ഉത്തരേന്ത്യയില്‍ വലിയതോതില്‍ മഴക്കെടുതി, ഹിമാചലില്‍ മിന്നല്‍ പ്രളയം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി 28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

Read Also: കഴുത്തില്‍ ഷാള്‍ കുരുങ്ങി 10വയസുകാരി മരിച്ചു

സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. 4 സംസ്ഥാനങ്ങള്‍ക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടാണ് നല്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

പഞ്ചാബില്‍ മഴവെള്ളപാച്ചിലില്‍ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേര്‍ മരിച്ചു. ഹരിയാനയിലും കനത്ത മഴയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര താല്കാലികമായി നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button