KeralaNews

പദവിയുടെ കാര്യത്തില്‍ വി.എസ് മനസ്സ് തുറക്കട്ടെയെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: പദവിയുടെ കാര്യത്തില്‍ വി.എസ് മനസ്സ് തുറക്കട്ടെ എന്ന നിലപാടില്‍ സി.പി.ഐ.എം. കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ പാര്‍ട്ടി തയാറാണെങ്കിലും വിഎസ് ഇനിയും അക്കാര്യത്തില്‍ സന്നദ്ധത പറഞ്ഞിട്ടില്ല. ഭരണകാര്യങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാനുള്ള സാധ്യതയുള്ള ഒരു പദവി നല്‍കാന്‍ പാര്‍ട്ടി തയാറല്ല. പേരിനൊരു പദവി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ വിഎസിനും സന്ദേഹമുണ്ട്.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രണ്ടു ദിവസവും വി.എസ് പങ്കെടുത്തെങ്കിലും പദവി സംബന്ധിച്ച ചര്‍ച്ച നടന്നില്ല. ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തിനെതിരെയുള്ള വികാരമാണ് യോഗത്തില്‍ അലയടിച്ചത്. ഇവിടെ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനം വിളിച്ചു നിലപാടില്‍ വ്യക്തത വരുത്താന്‍ മുതിര്‍ന്നത്. കോണ്‍ഗ്രസാണ് ഇനി അഭയകേന്ദ്രം എന്ന ധാരണ പരത്താനുള്ള ശ്രമം ചെറുക്കപ്പെടണം എന്ന അഭിപ്രായം സംസ്ഥാന കമ്മിറ്റിയിലുമുണ്ടായി. ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കും സംസ്ഥാന കമ്മിറ്റി കടന്നിട്ടില്ല. പരിഗണിക്കപ്പെടുന്നവരുടെ പട്ടിക പാര്‍ട്ടി തയാറാക്കുന്നുണ്ടെങ്കിലും എല്‍.ഡി.എഫ് ചേര്‍ന്ന് ഒരു ധാരണ ഉണ്ടാക്കിയശേഷം ഔപചാരികമായി അതിലേക്കു കടക്കാനാണു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button