International

നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ആക്രമണം: തൊടുത്തത് 165 റോക്കറ്റുകൾ

സെപ്തംബറിൽ ലെബനനിൽ ഹിസ്ബു ള്ള തീവ്രവാദികളെ ലക്ഷ്യം വച്ച് നടന്ന പേജർ സ്ഫോടനം തന്റെ സമ്മതത്തോടെയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേലിനു നേരെ നൂറ് കണക്കിന് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള.

വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നിന്നും ഇസ്രയേലിലെ ജനങ്ങളെ രക്ഷിക്കുന്നത് തുടരുമെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അക്രമണത്തിന്റെ ദൃശ്യങ്ങൾ അവരുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. വടക്കൻ ഇസ്രയേലിലെ ഹൈഫെ ബേ പ്രദേശത്താണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്.

165ൽ അധികം റോക്കറ്റുകൾ ഹിസ്ബുള്ള ഇസ്രയേലിനെതിരെ തൊടുത്തതായും ഒരു വയസുള്ള കുട്ടി ഉൾപ്പെടെ ഏഴു പേർക്ക് അക്രമണത്തിൽ പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കർമിയേൽ പ്രേദേശത്തെ സൈനിക കേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 80 ഓളം റോക്കറ്റുകൾ ഇസ്രയേൽ തകർത്തു. ഹൈഫയിൽ നടന്ന ഏറ്റവും വലിയ റോക്കറ്റ് ആക്രമണങ്ങളിലൊന്നാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button