Latest NewsIndiaNews

എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ അക്രമം. കൂടല്ലൂരിലെ എഐഎഡിഎംകെ (പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. പുതുച്ചേരി അതിര്‍ത്തിക്ക് സമീപം വെച്ചായിരുന്നു അക്രമം.

read also: മലബാറില്‍ കനത്ത കാറ്റില്‍ തകര്‍ന്നത് 1700 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍

ബാഗൂര്‍ ഗ്രാമത്തിലേക്ക് തന്റെ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button