Latest NewsKeralaNews

ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു

പുളിക്കല്‍; മലപ്പുറം കൊണ്ടോട്ടിയില്‍ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കിയത്.

Read Also: ഐഎന്‍ടിയുസി നേതാവ് രാമഭദ്രന്‍ കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാര്‍

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ കൂടുതല്‍ പേരും അരൂര്‍ മേഖലയിലുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button