Latest NewsIndia

കിഡ്നിറാക്കറ്റിൽ സർക്കാർ ആശുപത്രി ഡോക്ടർമാരും, രോ​ഗികളിൽ നിന്നും ഈടാക്കിയിരുന്നത് 40 ലക്ഷം രൂപവരെ:15 അം​ഗസംഘം അറസ്റ്റിൽ

ന്യൂഡൽഹി: അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് പിടിയിൽ. ഭർത്താവിൻറെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർമാരും ഇടനിലക്കാരും ഉൾപ്പെടെ 15 പേർ അറസ്റ്റിലായത്. സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവരെയാണ് റാക്കറ്റ് ഇരകളാക്കിയിരുന്നത്. ഇവരുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തുച്ഛമായ പണം നൽകി കിഡ്നി ദാനം ചെയ്യാൻ പ്രേരിപ്പിക്കും. അതേസമയം, രോഗികളിൽ നിന്ന് 40 ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ ഇടപാടെന്ന് പൊലീസ് വ്യക്തമാക്കി.

ഡൽഹി, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണമെത്തിയത് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരടങ്ങുന്ന റാക്കറ്റിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഇരകളാക്കിയായിരുന്നു പ്രവർത്തനം.

വ്യാജ രേഖകളുണ്ടാക്കി 11 ആശുപത്രികളിൽ നിന്ന് കിഡ്നി തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അഞ്ച് മുതൽ നാൽപത് ലക്ഷം രൂപ വരെ ഇവർ രോഗികളിൽ നിന്ന് ആവശ്യപ്പട്ടിരുന്നു. അനധികൃത സ്റ്റാമ്പുകൾ, 17 മൊബെൽ ഫോണുകൾ, ഒൻപത് സിം കാർഡുകൾ, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ് , ഒരു ആഡംബര കാർ , രോഗികളുടെ വ്യാജ രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button