ദെഹ്‌റാദൂണ്‍: വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി പോലീസ് ഉദ്യോഗസ്ഥന്‍ കേള്‍ക്കാനിടയായ സംഭാഷണം വൻ കിഡ്‌നി റാക്കറ്റിനെ വലയിലാക്കി. ഹരിദ്വാര്‍ റാണിപൂര്‍ സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പങ്കജ് ശര്‍മ്മയാണ് ഒരു സംഭാഷണത്തിന്റെ പിറകെ പോയി കിഡ്‌നി റാക്കറ്റിനെ വലയിലാക്കിയത്.
റാണിപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്‍മ്മ സാധാരണ വേഷത്തിൽ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില്‍ കയറുകയുണ്ടായി. അടുത്ത ഏതോ ഒരു ആശുപത്രിയിലെ കിഡ്‌നി റാക്കറ്റിനെ കുറിച്ച് രണ്ട് പേര്‍ കാര്യമായി സംസാരിക്കുന്നത് ശര്‍മ്മ കേള്‍ക്കുകയും പിന്നീട് ഇതിനെ കുറിച്ച് പങ്കജ് ശര്‍മ്മ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു. ശര്‍മ്മയുടെ വിവരത്തെ തുടര്‍ന്ന് പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തോടെ ഒരു താല്‍ക്കാലിക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ലത്താപ്പുര്‍ ഭാഗത്തെ ഗംഗോത്രി ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം നടക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് ഒരു മാസത്തിന് ശേഷം കിഡ്‌നിയെടുക്കേണ്ട വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുന്ന എസ്.യു.വിയിലെ ഡ്രൈവറെയും പിന്നീട് അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments