Latest NewsKeralaNews

ഭര്‍ത്താവിനെയും, കുഞ്ഞിനെയും ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം പോയ യുവതി വിഷം കഴിച്ചു

ഫിറോസാബാദ് : ഭര്‍ത്താവിനെയും, കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി വിഷം കഴിച്ച നിലയില്‍ . കാമുകന്റെ മാതാവില്‍ നിന്നുള്ള പീഡനം മൂലമാണ് താന്‍ വിഷം കഴിച്ചതെന്നാണ് യുവതിയുടെ കുറിപ്പില്‍ പറയുന്നത് . യുപിയിലെ ഫിറോസാബാദിലാണ് സംഭവം .രാംഗഡ് സ്വദേശിയായ 27 കാരി ആറ് വര്‍ഷം മുന്‍പാണ് കാസ്ഗഞ്ച് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത് . ഭര്‍ത്താവിനൊപ്പം നോയിഡയിലായിരുന്നു താമസം.

Read Also: പാലക്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേ?ഹം കണ്ടെത്തി

ഒന്നര വര്‍ഷം മുന്‍പാണ് ജമുനാപ്പര്‍ ദിവാന്‍ കലാന്‍ പ്രദേശത്തുള്ള യുവാവിനെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത് . പരിചയം പ്രണയമായതോടെ 2022 നവംബറില്‍ യുവതി ഭര്‍ത്താവിനെയും , അഞ്ച് വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഹരിയാനയിലെ ഭിവാദിയിലേക്ക് പോയി. ഇവിടെ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കാന്‍ തുടങ്ങി.

എന്നാല്‍ കാമുകന്റെ അമ്മ യുവതിയെ അംഗീകരിക്കാന്‍ തയ്യാറായില്ല . തുടര്‍ന്ന് കാമുകനും , അമ്മയ്ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി . പിന്നാലെ വിഷവും കഴിച്ചു . എന്നാല്‍ അപകടഘട്ടം തരണം ചെയ്തതോടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി എത്തിയത്. കാമുകന് പ്രായപൂര്‍ത്തിയായിട്ടില്ലാ എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത് . അതുകൊണ്ട് തന്നെ യുവതിയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് കാമുകന്റെ വീട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button