IndiaNews

മകന്റെ ഫീസിളവു തേടി കോടതിയിലെത്തിയ യുവതിക്കു ജസ്റ്റിസിന്റെ സഹായം

മുംബൈ : മകന്റെ പഠനച്ചെലവ് താങ്ങാനാകാതെ കോടതിയിലെത്തിയ യുവതിക്ക് ജസ്റ്റിസിന്റെ ധന സഹായം.ഭർത്താവ് കനോജിയ മരിച്ചതിനെ തുടർന്നു വീട്ടുജോലി ചെയ്തു മക്കളെ പഠിപ്പിച്ചുവന്ന റീത്ത പന്നലാൽ (30) ആണു കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. മൂന്നാമത്തെ മകന്റെ ജൂനിയർ കെജി പ്രവേശനത്തിനു ചെമ്പൂർ തിലക് നഗർ ലോക്മാന്യതിലക് എജ്യൂക്കേഷൻ സൊസൈറ്റി ആദ്യം 30,000 രൂപ ആവശ്യപ്പെട്ടു. ഇതു പിന്നീട്, 10,500 ആയി കുറച്ചു.

കുട്ടിയുടെ പഠനച്ചെലവ് ഒഴിവാക്കിത്തരാനോ, അതല്ലെങ്കിൽ ഗഡുവായി അടയ്ക്കാൻ അവസരം നൽകാനോ സ്കൂൾ അധികൃതരോടു നിർദേശിക്കണമെന്നാണു റീത്ത കോടതിയോട് അഭ്യർഥിച്ചത്. വാദം കേൾക്കുന്നതിനിടെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് വി.എം. കാനഡെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button