മലയാളത്തിന്റെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയ നടൻ ഇടവേള ബാബു സംഘടനയിൽ നിന്ന സമയത്ത് ഉണ്ടായ ചില സംഭവങ്ങൾ വെളുപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തന്നേക്കാള്‍ കൂടുതല്‍ താൻ ‘അമ്മയെ’ സ്നേഹിച്ചതുകൊണ്ടാകാം അതിലെ പ്രശ്നങ്ങള്‍ തന്റെ വേവലാതികളായതെന്ന് ഇടവേള ബാബു പറയുന്നു.
ചില യുവതാരങ്ങളുടെ പ്രവൃത്തികള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇടവേള ബാബു തുറന്നുപറഞ്ഞത് ചർച്ചയാകുന്നു. ‘ഒരു പ്രധാന നടന്റെ മകനായ നടൻ. അച്ഛൻ സംഘടനയില്‍ നിന്ന് ഇൻഷുറൻസും സഹായവും കൈനീട്ടവുമൊക്കെ വാങ്ങിയിട്ടുള്ളയാളാണ്. നമ്മള് എന്തിനാണ് അമ്മയില്‍ ചേരുന്നത്, കുറേ കാരണവന്മാരെ നോക്കാനാണോയെന്ന് സെറ്റിലിരുന്ന് പറഞ്ഞു. അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. പുതുതലമുറയ്ക്ക് പഴയ താരങ്ങളെ വില കാണണമെന്നില്ല. എന്നാല്‍ അവർ എന്താണെന്ന് നമുക്കറിയാം.’- ഇടവേള ബാബു വ്യക്തമാക്കി.
Post Your Comments