Latest NewsKeralaNews

കണ്ണൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐയ്ക്ക് തുടർച്ചയായി 25-ാം തവണയും വൻവിജയം

ചെറുശേരി ഹാളില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐയ്ക്ക് വൻ വിജയം. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 25-ാം തവണയാണ് മുഴുവന്‍ സീറ്റുകളിലും എസ്‌എഫ്‌ഐ. വിജയിച്ചത്. എട്ട് സീറ്റുകളിലേക്കാണ് മത്സരം നടന്നത്.

read also: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതില്‍ സംഘർഷം ഉണ്ടായിരുന്നു. എസ്‌എഫ്‌ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി. കണ്ണൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ കോളജുകളാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button