Latest NewsKeralaNews

മൂന്നാം മോദി മന്ത്രിസഭയിലേയ്ക്ക് സുരേഷ് ഗോപിയും, കേന്ദ്രനിര്‍ദേശം ലഭിച്ചു: കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് താരം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

Read Also: നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ: പിന്തുണച്ച് കര്‍ഷക നേതാക്കള്‍

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയില്‍ എടുത്തു വയ്ക്കുന്നില്ല. താന്‍ എംപിമാരില്‍ ഒരാളാണെന്നും സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യണം. താന്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

കേരളത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ മലയാളി ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവര്‍ഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു പുഞ്ചിരിയോടെയുള്ള സുരേഷ് ഗോപിയുടെ മറുപടി. അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങള്‍ തരണമെന്ന് തീരുമാനിച്ചാല്‍, പാര്‍ട്ടി അനുവദിക്കുമെങ്കില്‍ ചെയ്യും. ഇപ്പോള്‍ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയില്‍ ഡല്‍ഹിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്‍പര്യമെന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button