തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വി.ശിവന് കുട്ടിയെ പരിഗണിക്കുന്നു.മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി.പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്പോര്‍ട്സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മൂലം ശിവന് കുട്ടിക്ക് തന്നെയാണ് മുന്‍ ഗണന.
അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുന:സംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. തലസ്ഥാനത്തു നിന്നു തന്നെയുള്ള സി.പി.എം നേതാവായ ശിവന്‍കുട്ടിയെയാണ് പരിഗണിക്കുന്നത്.ജില്ലാ ഫുട് ബോള്‍ അസോസിയേഷന് പ്രസിഡന്റ് കൂടിയായ ശിവന് കുട്ടി ,തലസ്ഥാനത്തെ മികച്ച സ്പോര്‍ട്സ് സംഘാടകന്‍ കൂടിയായതാണ് ഈ സാഹചര്യത്തിലാണ് ശിവന് കൂട്ടിക്ക് അനുകൂലമാകുന്നത്.
Post Your Comments