Kerala

മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ബസുടമകള്‍

കൊച്ചി : മിനിമം ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്.
എന്നാല്‍ ഇന്ധന വില കുറഞ്ഞപ്പോള്‍ ബസ്ചാര്‍ജ് കുറക്കണമെന്ന യാത്രാക്കാരുടെ ആവശ്യം ഉടമകള്‍ പരിഗണിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

സ്‌പെയര്‍ പാര്‍ട്‌സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button