ഇന്ത്യയുടെ പൊതുമേഖലാ പ്രകൃതിവാതക കമ്പനിയായ ഗെയ്ല് (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്)-ന് റഷ്യയിലെ ഏറ്റവും വലിയ പ്രകൃതിവാതക കമ്പനിയായ ഗ്യാസ്പ്രോമില്‍ നിന്ന് പ്രകൃതിവാതകം ലഭ്യമാക്കുന്നത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഗ്യാസ്പ്രോമിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അലക്സി മില്ലറും ഇന്ത്യയുടെ ഊര്‍ജ്ജമന്ത്രി ധര്‍മേന്ദ്ര പ്രധാനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രകൃതിവാതക വിതരണത്തിനായി ഗ്യാസ്പ്രോമും ഗെയ്ലും തമ്മില്‍ ഇപ്പോള്‍ത്തന്നെ നിലവിലുള്ള ഉടമ്പടിയെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച നടന്നത്.
Post Your Comments