പത്തനംതിട്ട: ഇന്ത്യാവിഷന്‍, ജയ്ഹിന്ദ് തുടങ്ങിയ വാര്‍ത്താചനലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള ഇന്നലെ അന്തരിച്ചു. റാന്നിയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ചികിത്സക്കിടെ കുഴഞ്ഞു വീണ അനുശ്രീയെ ഉടന്‍തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്‍റെ മലയാളം വാര്‍ത്താ പോര്‍ട്ടല്‍ “സമയം.കോം”-ന്‍റെ ചീഫ് കോപ്പി എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അനുശ്രീ.
ഇന്ത്യാവിഷന്‍ ചാനലിലെ “മ്യാവൂ” എന്ന വിനോദപരിപാടിയിലൂടെയാണ് അനുശ്രീ മലയാളികള്‍ക്ക് സുപരിചിതയായത്.
അതേസമയം, ചികിത്സാ പിഴവാണ് അനുശ്രീയുടെ മരണത്തിന് പിന്നിലെ കാരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Post Your Comments