NewsIndia

ഈ സാമ്പത്തിക വര്‍ഷം ഊര്‍ജ്ജമേഖലയില്‍ സുപ്രധാനമായ ഒരു നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യ

1,178-ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യയെ ഈ സാമ്പത്തിക വര്‍ഷം ഊര്‍ജ്ജമിച്ചമുള്ള രാജ്യമാക്കി മാറ്റാന്‍ കേന്ദ്രഗവണ്മെന്‍റ് ലക്ഷ്യമിടുന്നു. ഇത്രയും വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 1.1 ശതമാനം അധികമാകും.

2016-17 വര്‍ഷത്തെ ലോഡ് ജനറേഷന്‍ ബാലന്‍സ് റിപ്പോര്‍ട്ട് (LGBR) അനുസരിച്ച്, മൊത്തത്തില്‍ 1.1 ശതമാനവും ഏറ്റവും ഉയര്‍ന്നത് 2.6 ശതമാനവും വൈദ്യുതിമിച്ചം ലഭിക്കുന്ന വിധം 1,178-ബില്ല്യണ്‍ യൂണിറ്റ് ഉത്പാദിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ വൈദ്യുത ഉത്പാദനത്തില്‍ വരാവുന്ന കുറവിനെ അധികരിച്ച് LGBR തയാറാക്കിയിരുന്ന രീതിയില്‍ നിന്ന്‍ വ്യതിചലിച്ചാണ് കേന്ദ്രം  ഈ സാമ്പത്തിക വര്‍ഷം പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്.

ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി, മറ്റു പാരമ്പര്യേതര-പുനരുപയോഗയോഗ്യമായ ഊര്‍ജ്ജ ഉറവിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഈ ഉറവിടങ്ങളില്‍ നിന്നുള്ള വിതരണവഴികളും കമ്മീഷന്‍ ചെയ്തതോടെ, രാജ്യത്തിനകത്തും പുറത്തും ഉള്ള ഊര്‍ജ്ജ വിതരണ ശൃംഖലയുടെ ക്ഷമത കാര്യമായി വര്‍ദ്ധിച്ചു.

shortlink

Post Your Comments


Back to top button