NewsIndia

കണ്ണടച്ചിരുട്ടാക്കുന്ന മലയാളമാധ്യമങ്ങള്‍ പലതും ചെയ്യുന്നത് കാലം മാപ്പ് നല്‍കാത്തത്

അത്യുജ്ജ്വലമായ രണ്ടു പ്രസംഗങ്ങളാണ് നമ്മുടെ അന്തസിനെ ഉയർത്തുന്ന രീതിയിൽ നടന്നത്. അതിലൊന്ന് പ്രധാനമന്ത്രി മോദി അമേരിക്കൻ പാർലമെന്റിൽ പ്രസംഗിച്ചതും മറ്റൊന്ന് മുഖ്യമന്ത്രി പിണറായി സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചതുമാണ്.

ആവേശവും അഭിമാനവും ആത്മവിശ്വാസവും കൂടിച്ചേർന്ന മോദിയുടെ പ്രസംഗത്തിൽ ആവേശഭരിതരായി അമേരിക്കൻ പാർലമെന്റ് നിരവധി തവണ കരഘോഷം മുഴക്കുകയും എഴുന്നെറ്റ് നിൽക്കുകയും ചെയ്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷങ്ങളായിരുന്നു. പ്രസംഗത്തിനു ശേഷം മോദിയുടെ ഓട്ടോഗ്രാഫിനായി യുഎസ് ജനപ്രതിനിധികൾ തിരക്കു കൂട്ടിയതും പതിവില്ലാത്ത കാഴ്ച്ചയായി മാറി.

മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി പരാമർശിക്കാത്ത വിഷയങ്ങളില്ല . ഇടയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ നർമം കലർന്ന പരാമർശങ്ങൾ അംഗങ്ങൾക്കിടയിൽ ചിരിപടർത്തി. ഭാരതത്തെ മറ്റ് രാജ്യങ്ങൾക്കിടയിൽ എടുത്ത് കാട്ടുന്ന ഒരു നാഴികകല്ലായി ആ പ്രസംഗം മാറി.

അതിനും കുറച്ച് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തത്‌ . ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചാനലുകൾ ലൈവ് ആയി ജനങ്ങളിൽ എത്തിച്ചു . എന്നാൽ നമ്മുടെ പ്രധാനമന്ത്രി അമേരിക്കയിൽ നടത്തിയ ചരിത്രത്തിന്റെ ഏടുകളിൽ എഴുതപ്പെടേണ്ട ആ പ്രസംഗം കേരളത്തിലെ മാധ്യമങ്ങൾ ജനങ്ങളിൽ എത്തിച്ചില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് ഓരോരുത്തർക്കും അഭിമാനമായ ആ നിമിഷങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. പിന്നീടാണ് ആ ദൃശ്യങ്ങൾ ലഭ്യമായത്. എന്നാൽ അതാണോ ശരിയായ നടപടി? മറ്റു രാജ്യങ്ങൾ നമ്മുടെ രാജ്യത്തിന്റെ അധിപതിയുടെ മുന്നിൽ ആദരവോടു കൂടി നിൽക്കുന്നത് കാണാൻ ഇന്ത്യയിലെ ഓരോ പൗരനും അവകാശമില്ലേ. രാഷ്ട്രീയപരമായ ഉദ്ദേശങ്ങൾ മൂലമാണ് ഇങ്ങനെ നടക്കുന്നതെങ്കിൽ അത് തെറ്റല്ലേ ? മോദി നമ്മുടെ രാജ്യത്തിന്‌ വേണ്ടി കൊണ്ടുവരുന്ന ഈ നേട്ടങ്ങൾ എത്രകാലം മാധ്യമങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാനാകും.. എത്രയായാലും ജനങ്ങൾ സത്യം മനസിലാക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button