കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നതില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്‌കൂള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് അദ്ദേഹം കീഴ്‌പ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
അതേസമയം, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.എസ്.യു പ്രസിഡന്റ് വി.എസ്.ജോയി ആവശ്യപ്പെട്ടു. മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്‌കരിക്കണമെന്നും ജോയി പറഞ്ഞു.
മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. എന്തു വില കൊടുത്തും സ്‌കൂള്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
Post Your Comments