NewsIndia

എവറസ്റ്റ് പൊക്കത്തില്‍ റെക്കോര്‍ഡുമായി പോലീസ് ദമ്പതികള്‍

മുംബൈ: ഇന്ത്യന്‍ ദമ്പതികള്‍ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചു. മഹാരാഷ്ട്ര പോലീസിലെ ദിനേഷും താരകേശ്വരി റാത്തോഡുമാണ് എവറസ്റ്റ് കീഴടക്കിയത്. 2008 ല്‍ വിവാഹിതരായ ഈ ദമ്പതികളുടെ ലക്ഷ്യവും സ്വപ്നവും എവറസ്റ്റ് കീഴടക്കുക എന്നതായിരുന്നു. മെയ് 23 നാണ് അവര്‍ ആ ലക്ഷ്യത്തില്‍ എത്തിയത്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികളും ആദ്യത്തെ സുരക്ഷാ ജീവനക്കാരായ ദമ്പതികളും തങ്ങളാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ശേഷം മതി കുട്ടികളെന്നും തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതായി ഇരുവരും പറയുന്നു. 2006 ലാണ് റാത്തോഡ് ദമ്പതികള്‍ പോലീസ് സര്‍വീസില്‍ പ്രവേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button