പത്തനാപുരം ● കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുറത്ത് നിന്ന് ജോലിക്കെത്തിയവരാണ് അറസ്റ്റിലായത്.
മെയ് 29 നായിരുന്നു സംഭവം. പ്രതികള്‍ ഗാന്ധിഭവനിലെ ആളൊഴിഞ്ഞ മുറയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവം നടന്ന ഉടന്‍ പെണ്‍കുട്ടി ഗാന്ധിഭവന് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു ദിവസം വൈകിയാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെന്ന് കരുതുന്നവരെ പത്തനാപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കേസ് ഒതുക്കിതീര്‍ക്കാന്‍ ഗാന്ധിഭവന് അധികൃതര്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഒരു ഹൈക്കോടതി ജഡ്ജി ഗാന്ധിഭവന് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പത്തനാപുരത്തിന് സമീപം കുണ്ടയം ഗ്രാമം ആസ്ഥാനമാക്കി 2005 മുതൽക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണ് ഗാന്ധിഭവൻ. ബാല/വൃദ്ധ ശരണാലയം , സാന്ത്വന ചികിൽസാലയം, ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം, എന്നീ മൂന്ന് സ്ഥാപനങ്ങൾ ഗാന്ധിഭവന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. ശൈശവപ്രായം മുതൽ വൃദ്ധവയോധികർവരെ ആയിരത്തോളം പേർ ഇവിടെ അന്തേവാസികളായിട്ടുണ്ട്.
Post Your Comments