സിംഗപുര്‍ : ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പാകിസ്ഥാന്‍ ഇല്ലാതാക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സിംഗപ്പൂരില്‍ അന്താരാഷ്ട്ര സുരക്ഷാഫോറത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പരീക്കര്‍.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്കുള്ള അവസരം തുറന്നിരുന്നു. ഈ ജനലുകള്‍ പാകിസ്ഥാന്‍ അടക്കുകയാണെന്നും പരീക്കര്‍ വ്യക്തമാക്കി. തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിശ്വാസം പാകിസ്ഥാന്‍ നേടിയെടുക്കേണ്ടതുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
ഭീകരവാദികളെ പാകിസ്ഥാന്‍ നല്ലവരെന്നും മോശക്കാരെന്നും തരം തിരിച്ചിരിക്കുകയാണ്. മോശക്കാരെ മാത്രമാണ് പിടികൂടുന്നത്. നല്ലവരെന്ന് കരുതുന്നവരെ അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യയിലേക്കും ഭീകരപ്രവര്‍ത്തനത്തിന് അയയ്ക്കുകയാണെന്നും പരീക്കര്‍ ആരോപിച്ചു.
Post Your Comments