മത വേലിക്കെട്ടുകൾ മറികടന്നു അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ എം. നമ്പൂതിരി പരസഹായമില്ലാതെ നടക്കാനാവാത്ത നിലയിലേക്ക്. നട്ടെല്ലു സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ലേഖ ഇന്നു തളര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുന്നത്. 15 ദിവസമായി മാവേലിക്കരയ്ക്കടുത്ത് കണ്ടിയൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കൂടുതല്‍ ചികിത്സയ്ക്ക് ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയിരിക്കുകയാണ്.
കായംകുളത്തു വച്ചു സംഭവിച്ച ഒരു അപകടത്തെ തുടർന്ന് നട്ടെല്ലിന്റെ കശേരു പുറത്തേക്ക് തള്ളി, തലച്ചോറില്‍ നിന്നും കാലിലേക്കു വരുന്ന രക്തകുഴലുകള്‍ക്ക് അടവ് സംഭവിച്ച നിലയിലാണ് ലേഖയിന്ന്. ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലുള്ള ലേഖക്ക് ചെലവു കൂടിയ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കൂടാതെ ഏറെക്കാലത്തെ വിശ്രമവും വേണ്ടി വരും.നിർദ്ധന കുടുംബമായ ലേഖക്ക് മൂന്നു സെന്റിലുള്ള കിടപ്പാടമല്ലാതെ മറ്റൊന്നുമില്ല.
2012 നവംബറിലാണ് ലേഖ പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവിന് തന്റെ വൃക്ക സമ്മാനിച്ചത്. മാവേലിക്കരക്കടുത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുന്ന ലേഖക്ക് അതാണ് ആകെയുള്ള വരുമാനം.
Post Your Comments