ഷില്ലോംഗ് ● കേരളത്തിലും അസമിലും തിരഞ്ഞെടുപ്പിലൂടെ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് മേഘാലയയിലും കനത്ത പരീക്ഷണത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്.മേഘാലയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ അട്ടിമറി പേടിച്ച് കഴിയുന്നത്.വിമത നേതാക്കളെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണം കൈവിട്ടുപോകുമെന്നാണ് മേഘാലയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നത്.
ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും വിമത നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരെ പ്രവർത്തിച്ചിരുന്നു.60 അംഗ സംസ്ഥാന അസംബ്ലിയില്‍ 30 എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ ഇതില്‍ 14 പേര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കൂടെയില്ല എന്നതാണ് സ്ഥിതി.16 പേരെ കൂടി കിട്ടിയാല്‍ വിമതര്‍ സര്‍ക്കാര്‍ രൂപീകരിക്കും. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ നിലപാടുകളാണ് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് വിമതര്‍ പറയുന്നത്.
Post Your Comments