ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിനിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെയാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കോട്ടയം-ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുക. മണ്ഡല-മകരവിളക്ക് സീസൺ പ്രമാണിച്ച് നവംബർ 30 മുതലാണ് സർവീസുകൾ ആരംഭിക്കുക.
എല്ലാ വ്യാഴാഴ്ചയും എറണാകുളത്ത് നിന്ന് രാവിലെ 4:45-ന് ട്രെയിൻ പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 7:00 മണിയോടെ കാരൈക്കുടിയിൽ എത്തിച്ചേരുന്നതാണ്. തിരിച്ചുള്ള സർവീസ് കാരൈക്കുടിയിൽ നിന്നും രാത്രി 11:30-ന് പുറപ്പെട്ട്, രാവിലെ 11:30-ന് എറണാകുളത്ത് എത്തിച്ചേരും. ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യൽ ട്രെയിനിന്റെ സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
Also Read: കൊളസ്ട്രോളും പ്രമേഹവും പ്രതിരോധിക്കാനും നിയന്ത്രിക്കാനും കട്ടന്‍ ചായ
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റെഡ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, തിരുത്തുങ്കൽ, വിരുദുനഗർ, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നീ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതാണ്.
Post Your Comments