Kerala

ഊട്ടിയില്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതനെ നാടകീയമായി മോചിപ്പിച്ചു

ഉദഗമണ്ഡലം • ഊട്ടിയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പുരോഹിതനെ മോചിപ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് ഫാ.ജോസഫ് ജോര്‍ജിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റു ചെയ്തു. പത്തു ലക്ഷം രൂപയാണ് ഇവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.മക്കള്‍ തമിഴ് ദേശം എന്ന സംഘടനയിലെ അംഗങ്ങളാണ് ഫാ.ജോസഫ് ജോര്‍ജിനെ തട്ടികൊണ്ടുപോയത്.മേയ് 27ന് ഊട്ടിയിലെത്തിയപ്പോള്‍ മുതല്‍ ഇവര്‍ ഫാ.ജോസഫ് ജോര്‍ജിനെ നിരീക്ഷിക്കുകയായിരുന്നു.

ആസൈ തമ്പി എന്നയാളാണ് തട്ടിക്കൊണ്ടു പോകുവാന്‍ നേതൃത്വം നല്‍കിയത്.കൊല്ലം സ്വദേശിയാണ് തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ.ജോസഫ് ജോര്‍ജ്. പുരോഹിതനെ തട്ടിയെടുത്തവര്‍ കുടുംബാംഗങ്ങളോട് പണവുമായി ഗൂഡല്ലൂരിലെ ദേവര്‍സോളൈയിലെത്തുന്നതിനാണ് ആവശ്യപ്പെട്ടിരുന്നത്. പൊലീസിന്റെ നിര്‍ദേശാനുസരണം കുടുംബാംഗങ്ങള്‍ അവിടെയെത്തുകയും പ്രതികള്‍ പിടിയിലാകുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button