Latest NewsNewsBusiness

ഐപിഒയിലേക്കുള്ള ചുവടുവെയ്പ്പ് ഗംഭീരമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്, സമാഹരിച്ചത് കോടികൾ

ഇക്വിറ്റി ഒന്നിന് 133 രൂപ മുതൽ 140 രൂപ വരെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്

ഓഹരി വിപണിയിലേക്കുള്ള ആദ്യ ചുവടുകൾ ശക്തമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 22 ആങ്കർ നിക്ഷേപകരിൽ നിന്ന് 324.67 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. പ്രൈസ് ബാൻഡിന്റെ ഏറ്റവും ഉയർന്ന 140 രൂപ നിരക്കിൽ 10 രൂപ മുഖവിലയുള്ള 23,191,374 ഇക്വിറ്റി ഓഹരികളാണ് വിതരണം ചെയ്തിട്ടുള്ളത്. നവംബർ 22ന് ആരംഭിച്ച ഐപിഒ ഇന്ന് അവസാനിക്കുന്നതാണ്.

ഐപിഒയിൽ 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 35,161,723 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്വിറ്റി ഒന്നിന് 133 രൂപ മുതൽ 140 രൂപ വരെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 107 ഇക്വിറ്റി ഓഹരികൾക്കും, തുടർന്ന് 107ന്റെ ഗുണിതങ്ങൾക്കും അപേക്ഷ നൽകാവുന്നതാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ബിഎൻപി പാരിബാസ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് മാനേജർമാർ.

Also Read: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം: രണ്ട് യാത്രക്കാർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button