പോത്തൻകോട്: കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരം തലക്കോണം ഷമീർ മൻസിൽ ഷറഫുദീൻ-നബീസ ദമ്പതികളുടെ മകൻ ഷെഹീൻ(28) ആണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ ടെക്നോസിറ്റിക്ക് സമീപം കാരമൂടു ഭാഗത്തുവച്ചു പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അടുത്തമാസം ഏഴിനു ഷെഹീന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്.
Read Also : ‘അനീതിക്കെതിരെയുള്ള പോരാട്ടം’: മറിയക്കുട്ടിക്കും റോബിൻ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം
പരിക്കേറ്റ ഷെഹീൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post Your Comments