തിരുവനന്തപുരം ● എല്‍.ഡി.എഫിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രമന്ത്രിമാരും അമിത് ഷായുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ബിജെപി നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പാളയത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യാപകമായ അക്രമം നടക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയ സംഘത്തില്‍ അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിലുള്ളവരും പങ്കെടുത്തു. വിഷലിപ്തമായ പ്രചാരണത്തിനായി രാഷ്ട്രപതിയെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനാണ് കേന്ദ്രമന്ത്രിമാര്‍ നേതൃത്വംനല്‍കിതെന്നും കോടിയേരി ആരോപിച്ചു. എല്‍.ഡി.എഫുകാരെ തെരുവില്‍ നേരിടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രഖ്യാപിച്ചത് കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢനിക്കത്തിന്റെ ഭാഗമാനെനും കോടിയേരി പറഞ്ഞു.
ആര്‍.എസ്.എസ് കേരളത്തില്‍ ഭീതിജനകമായ അവസ്ഥ സൃഷ്ടിച്ചിട്ടും ഇതിനെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. സംഘര്‍ഷം സൃഷ്ടിച്ച് കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഇടതുഭരണം വന്നാല്‍ ആര്‍എസ്എസിന് അസഹിഷ്ണുതയാണ്. ഇതേ അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് ഇപ്പോഴും കാട്ടുന്നതെന്നും കോടിയേരി കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments