PathanamthittaLatest NewsKeralaNattuvarthaNews

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു:മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ ഒ​ളി​വിലായിരുന്ന പ്രതി പിടിയിൽ

വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ൽ ജോ​യി​(സു​രേ​ഷ് -26)യാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്

പ​മ്പ: പ​തി​നാ​ലു​കാ​രി​യെ വീ​ട്ടി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​ന്ന ഇ​ടു​ക്കി മ​ഞ്ചു​മ​ല സ്വ​ദേ​ശി​ അറസ്റ്റിൽ. വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ൽ ജോ​യി​(സു​രേ​ഷ് -26)യാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. പ​മ്പ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

2020 ന​വം​ബ​ർ 22-ന് ​വെ​ളു​പ്പി​ന് പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നാ​യി വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ, പ​തു​ങ്ങി​ നി​ന്ന ജോ​യി​യും സു​ഹൃ​ത്ത് വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം സ്വ​ദേ​ശി ര​തീ​ഷും ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ ജോ​യി കു​ട്ടി​യു​ടെ മു​ഖം പൊ​ത്തി ബ​ല​മാ​യി പി​ടി​ച്ച് ര​തീ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​റി​ൽ ക​യ​റ്റി വ​ണ്ടി​പ്പെ​രി​യാ​റു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന്, 2021 സെ​പ്റ്റം​ബ​ർ ആ​റു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​ന​ത്തി​നു​ള്ളി​ൽ​ വെ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്ന്​​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

Read Also : എ ഐ ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി

കു​ട്ടി​യു​ടെ ബ​ന്ധു സം​ഭ​വ​ദി​വ​സം രാ​വി​ലെ പ​മ്പ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, എ​സ്.​ഐ രാ​ജ​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ന്നീ​ട് റാ​ന്നി ഡി​വൈ.​എ​സ്.​പി അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​തി​നും പീ​ഡ​ന​ത്തി​നും പോ​ക്സോ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള വ​കു​പ്പു​ക​ളും ബാ​ല​നീ​തി നി​യ​മ​ത്തി​ലെ വ​കു​പ്പും കേ​സി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ലും രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ​യാ​ണ്​ ​ആ​ദി​വാ​സി മ​ല​മ്പ​ണ്ടാ​രം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജോ​യി​യെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. പ​മ്പ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ്‌ കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ സു​ഭാ​ഷ്, വി​മ​ൽ, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ് കു​മാ​ർ, അ​രു​ൺ ദേ​വ്, നി​വാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

റാ​ന്നി ഡി​വൈ.​എ​സ്.​പി ആ​ർ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത​മാ​യി ന​ട​ന്നു​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ജോ​യി പി​ടി​യി​ലാ​യ​ത്. അ​തേ​സ​മ​യം, കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button