Kerala

പെൺകുട്ടിയെ പീഡിപ്പിച്ച് വിഡിയോ പെൺകുട്ടിയുടെ അച്ഛനു വാട്‌സാപ്പ് ചെയ്ത ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂർ ● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് വിഡിയോ പെൺകുട്ടിയുടെ അച്ഛനു വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും ടെക്നോപാര്‍ക്ക് ജീവനക്കാരനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ പത്തനംതിട്ട അടൂർ പെരിങ്ങനാട് പാറക്കൂട്ടം ഒഴുക്കുപ്പാറ വടക്കേതിൽ ആരോമൽ (24) ആണ് അറസ്റ്റിലായത്. വീഡിയോ അയച്ചതിന് പുറമേ, പ്രചരിപ്പിക്കാതിരിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെടുകയും ഇയാള്‍ ചെയ്തിരുന്നു.

പ്രണയം നടിച്ചാണ് ആരോമൽ പെൺകുട്ടിയെ വശത്താക്കിയത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ കെ.പി.ജോസ്, ഈസ്റ്റ് സിഐ കെ.കെ.ബിജു, എസ്‌ഐമാരായ പി.ലാൽകുമാർ, അജിത്ത്, സതീഷ് പുതുശ്ശേരി, സിപിഒമാരായ ജോഷി, സാജ്, സിബു, ബിനോയ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button