Latest NewsKeralaNews

ടാറ്റൂ കേന്ദ്രത്തിൽ വൻ രാസലഹരി വേട്ട: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വൻ രാസ ലഹരി വേട്ട. ന്യൂജൻ മയക്കുമരുന്നായ 78.78 ഗ്രാം എംഡിഎംഎയുമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നഗരത്തിലെ മയക്കുമരുന്ന് വ്യാപാരികളിൽ സുപ്രധാനിയുമായ, രാജാജി നഗർ സ്വദേശി മജീന്ദ്രനും, പെരിങ്ങമ്മല സ്വദേശി ഷോൺ അജിയും എക്‌സൈസ് പിടിയിലായി.

Read Also: മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല, സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട് : സുരേഷ് ഗോപി

തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ ‘Step Up Tatoo Studio’ എന്ന പേരിൽ ടാറ്റൂ ഷോപ്പ് നടത്തിയിരുന്ന രാജാജി നഗർ സ്വദേശി മജീന്ദ്രൻ ഈ ഷോപ്പിന്റെ മറവിൽ മയക്കു മരുന്ന് വ്യാപാരം നടത്തി വരികെയായിരുന്നു. ടാറ്റൂ ഷോപ്പിലെ സഹായിയായി നിൽക്കുന്ന ഷോൺ അജി മജീന്ദ്രന്റെ എംഡിഎംഎ കച്ചവടത്തിന് കൂട്ടാളിയായിരുന്നു.

ടാറ്റൂ ഷോപ്പ് കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബിഎൽ ഷിബുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ ടീം രൂപീകരിച്ചു അന്വേഷണം നടത്തിയാണ് ഇവരെ തന്ത്രപൂർവ്വം പിടിയിലാക്കിയത്.

നഗരത്തിലെ കൊട്ടേഷൻ, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മജീന്ദ്രൻ ടാറ്റൂ ഷോപ്പിലെ സാധങ്ങൾ വാങ്ങുന്നതിനായി ബാംഗ്ലൂരിൽ പോയി വരുമ്പോൾ എംഡിഎംഎ കൂടി ഒളിപ്പിച്ചു കൊണ്ടുവരാറുണ്ടായിരുന്നു.

ടാറ്റൂ കുത്തുന്നതിനായി എത്തുന്ന നിരവധി യുവതി യുവാക്കൾ ഇവരുടെ ഇരകളായി. മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ എസ്‌ഐയെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മജീന്ദ്രൻ. രണ്ടാം പ്രതി ഷോൺ അജിയും മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിശോധനയിൽ സ്‌ക്വാഡ് സിഐയെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ രതീഷ് ആർ, പ്രിവന്റീവ് ഓഫീസർമാരായ ആർ രാജേഷ്‌കുമാർ, എം. സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, കൃഷ്ണപ്രസാദ്, നന്ദകുമാർ, അക്ഷയ് സുരേഷ്, പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷാനിദ എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Read Also: വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്‍കി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button