ന്യൂഡല്‍ഹി ● ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പാണ് പരീക്ഷിച്ചത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലായിരുന്നു മിസൈല്‍ പരീക്ഷണം നടന്നത്. വിമാനത്തില്‍നിന്നും തൊടുത്ത മിസൈല്‍ നേരത്തെ നിശ്ചയിച്ച ലക്ഷ്യം പൂര്‍ണമായും തകര്‍ത്തു.
ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ബ്രഹ്മോസ് മിസൈല്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ്. വിമാനം, കപ്പല്‍, അന്തര്‍വാഹിനി എന്നിവയില്‍നിന്നും കരയില്‍നിന്നും തൊടുക്കാന്‍ കഴിയുന്ന ഇതിന്റെ ദൂരപരിധി 290 കിലോമീറ്ററാണ്.
Post Your Comments