Latest NewsNewsBusiness

ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് മസ്ക്! പ്രതിസന്ധികളിലും മികച്ച നേട്ടം

മുൻ വർഷം 32 കോടിയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് ഇക്കുറി 30 കോടിയുടെ ലാഭം കൈവരിക്കാൻ മസ്കിന് സാധിച്ചത്

ആഗോള തലത്തിൽ നിറം മങ്ങിയതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് എക്സ് (ട്വിറ്റർ) സ്ഥാപകൻ ഇലോൺ മസ്ക്. ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ, കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിൽ നിന്നും 30 കോടിയുടെ ലാഭമാണ് നേടിയിരിക്കുന്നത്. മുൻ വർഷം 32 കോടിയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് ഇക്കുറി 30 കോടിയുടെ ലാഭം കൈവരിക്കാൻ മസ്കിന് സാധിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 23.6 ദശലക്ഷം വരിക്കാർ എക്സിന് ഉണ്ട്. ആഗോള വരിക്കാരുടെ ഏകദേശം 7 ശതമാനത്തോളം വരുമിത്.

ആഗോള വിപണിയിലെ എക്സിന്റെ പ്രധാന വരുമാനമാർഗ്ഗം പരസ്യമാണ്. എന്നാൽ, ഇന്ത്യയിൽ നിന്ന് മൂന്ന് സെഗ്മെന്റുകളിലായി വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് സപ്പോർട്ട് സേവനങ്ങൾ, ഗവേഷണ-വികസന സേവനങ്ങൾ, ഉപഭോക്തൃ പിന്തുണ സേവനങ്ങൾ എന്നിവയാണ് ഈ 3 മേഖലകൾ. ഇതിൽ മാർക്കറ്റിംഗ് സപ്പോർട്ട് സേവനങ്ങളിൽ നിന്ന് 87 കോടി രൂപയുടെ വരുമാനവും, ഗവേഷണ-വികസന സേവനങ്ങളിൽ നിന്ന് 113 കോടി രൂപയുടെ വരുമാനവും നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തവണ ഉപഭോക്തൃ പിന്തുണ സേവനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം ഇടിഞ്ഞ് 7 കോടി രൂപയായിട്ടുണ്ട്.

Also Read: ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button