കൊച്ചി ● നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നിര്ത്തിയിട്ടയിരുന്ന കാര്‍ കത്തി നശിച്ചു. അത്താണി മലബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന പണവും വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് കത്തി നശിച്ചു. റിയാദില്‍ നഴ്സായ കോട്ടയം വടവാതൂര്‍ കളത്തിപ്പുറം പാറയ്ക്കല്‍ വീട്ടില്‍ സണ്ണിയുടെ മകള്‍ സിംബിള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം യാത്രാരേഖകള്‍ അടങ്ങിയ ബാഗ് തിരിച്ചുകിട്ടി.
ഡ്രൈവര്‍ അടക്കം അഞ്ച്പേരാണ് കാറില്‍ ഉണ്ടായിരുന്നത്. റോഡരുകില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തൊട്ടടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയസമയത്താണ് കാറിനു തീപിടിച്ചത്. കാറിന്റെ എഞ്ചിന് ഭാഗത്ത് നിന്ന് പുക ഉയരുകയും തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബാറ്ററിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ അഗ്നിക്കിരയായതിനാല്‍ സിംബിള്‍ റിയാദിലേക്ക് പോകാതെ മറ്റൊരു വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങി. അഗ്നിശമന സേന ഉദ്യോഗസ്ഥരായ ബെന്നി അഗസ്റ്റിന്, എം.വി.വില്‍സണ്‍, പി.എ.ഷാജന്, പി.എന്‍.ശ്രീനിവാസന്, റെജി.എസ്.വാര്യര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments