India

ഇസ്ലാംമതം ഉപേക്ഷിച്ച് മാര്‍ക്സിസം പിന്തുടരാന്‍ ചൈനീസ് പ്രസിഡന്റിന്റെ അന്ത്യശാസനം

ബീജിംഗ് ● ഇസ്ലാംമതം ഉപേക്ഷിച്ച് മാര്‍ക്സിസം പിന്തുടരാന്‍ ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ അന്ത്യശാസനം. പ്രവിശ്യയിലെ കൂടുതൽ ഭാഗങ്ങളിലുള്ള ജനങ്ങളും ഇപ്പോൾ പരിവർത്തനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അന്തരഫലങ്ങള്‍ ചൈനീസ്‌ സര്‍ക്കാര്‍ ഇപ്പോഴാണ്‌ തിരിച്ചറിയുന്നതെന്നും രണ്ടാമത് നാഷണൽ വർക്ക് കോൺഫറൻസ് ഓൺ റിലീജിയനില്‍ ഷീ ജിന്‍പിംഗ് പറഞ്ഞു.

മതപരമായ കാര്യങ്ങൾ രാജ്യത്തു കൊണ്ടുവരാൻ ശ്രമിക്കുന്നതിനെ ശക്തമായി തടയും. രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകൾ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മതവിശ്വാസങ്ങൾ പ്രചരിക്കുന്നത് തടയാനായി ഹലാൽ ഉൽപന്നങ്ങൾ ഇപ്പോൾ ചൈനയിൽ നിരോധിച്ചിരിക്കുകയാണ്. ഇസ്ലാമിനും ഇസ്ലാമിക പാരമ്പര്യത്തിനും എതിരായി പല പ്രസ്താവനകളും പുറത്തുവന്ന കോൺഫറൻസിൽ രാജ്യത്തിന്റെ പുതിയ നയങ്ങളെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

മതവിശ്വാസത്തിന്റെ ഭാഗമായി താടി നീട്ടി വളര്‍ത്തുക, തലപ്പാവ് ധരിക്കുക, റമദാന്‍ വൃതമനുഷ്ടിക്കല്‍, അഞ്ച് നേരം നിസ്കരിക്കല്‍ എന്നിവയെല്ലാം സിൻജിയാംഗ് പ്രവിശ്യയില്‍ ചൈനീസ്‌ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇവയെല്ലാം ദേശവിരുദ്ധമായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയില്‍ പാകിസ്ഥാനില്‍ നിന്നാണ് ഇസ്ലാം വ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചൈനീസ് പ്രസിഡന്റിന്റെ താക്കീത് പാകിസ്ഥാന് കൂടിയുള്ള തക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button