ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസുകളില്‍ ടിക്കറ്റിനായി വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയേണ്ടിവരുന്ന യാത്രക്കാര്‍ക്കാര്‍ സന്തോഷവാര്‍ത്ത. ട്രെയിനില്‍ സീറ്റ് കിട്ടിയില്ലെങ്കിലും നിങ്ങളെ സഹായിക്കാന്‍ മഹാരാജാ എത്തും. മറ്റാരുമല്ല എയര്‍ ഇന്ത്യ വിമാന സര്‍വീസ് തന്നെ. ടിക്കറ്റ് നിരക്കിനേക്കാള്‍ ചെറിയ തുക അധികമായി നല്‍കിയാല്‍ എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയും.
ഇതു സംബന്ധിച്ച കരാറില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷനും ഒപ്പുവച്ചു. പദ്ധതി ഒരാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരുമെന്ന് എയര്‍ ഇന്ത്യ മേധാവി അശ്വിനി ലോഹനി അറിയിച്ചു. എയര്‍ ഇന്ത്യ സര്‍വീസുള്ള റൂട്ടുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
എയര്‍ ഇന്ത്യയിലെ യാത്രയ്ക്ക് ടു ടയര്‍, ത്രീ ടയര്‍ എസി യാത്രക്കാര്‍ക്ക് 2000 രൂപ അധികമായി നല്‍കണം. എന്നാല്‍ വന്‍ ടയര്‍ എസിക്ക് അധിക തുക വേണ്ടിവരില്ല.
Post Your Comments