KeralaLatest NewsNews

രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം: പ്രതിയെ പിടികൂടി പോലീസ്

കോഴിക്കോട്: രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ പിടികൂടി പോലീസ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന പി പി ബിജു എന്ന ലക്കിടി ബൈജു എന്നയാളാണ് അറസ്റ്റിലായത്. നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്തംബർ മാസം 14 തീയതി പുലർച്ചെ കോഴിക്കോട് ICICl ബാങ്കിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി മെഡിക്കൽ കോളേജ് ഭാഗത്തുള്ള തന്റെ താമസസ്ഥലത്തേക്കുള്ള വാഹനം കാത്ത് മാവൂർ റോഡിലുള്ള ഒരു സ്ഥാപനത്തിന്റെ മുൻവശം വിശ്രമിക്കുന്നതിനിടയിൽ പ്രതി അവിടെ എത്തി ഇയാളുടെ ലാപ്‌ടോപ് അടങ്ങിയ ബാഗും, മൊബൈൽ ഫോണും പേഴ്‌സും കളവ് ചെയ്ത കൊണ്ടുപോവുകയായിരുന്നു.

Read Also: ഷാ​പ്പി​നു മു​ന്നി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: സഹോദരങ്ങൾ പിടിയിൽ

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. കളവിന് ശേഷം മുങ്ങിയ പ്രതി വീണ്ടും കളവ് നടത്താൻ വേണ്ടി കെഎസ്ആർടിസി പരിസരത്ത് എത്തിയപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ്, കെഎസ്ആർടിസി ബസ്റ്റ സ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദീർഘദൂര യാത്രകഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാർ വിശ്രമിക്കുന്ന സമയങ്ങളിൽ ബാഗും ഫോണുകളും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. നടക്കാവ് പോലീസിന്റെ ശക്തമായ നടപടി മൂലം ഇപ്പോൾ കോഴിക്കോട് കെഎസ്ആർടി ബസ് സ്റ്റാന്റിൽ യാത്രക്കാരല്ലാത്ത ആരെയും തന്നെ രാത്രി കാലങ്ങളിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ഇരിക്കുവാനോ, കിടന്ന് ഉറങ്ങുവാനോ സമ്മതിക്കാറില്ല. നടക്കാവ് ഇൻസ്‌പെക്ടറുടെ കർശന നിർദേശപ്രകാരം ഇവിടങ്ങളിലെ രാത്രി കാല പരിശോധന വളരെ കർശനമാക്കിയിട്ടുണ്ട്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എൻ ലീല, ബാബു പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, സി കെ ബൈജു, കെ ജയേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read Also: കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച്‌ പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button