ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികള്‍ക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ചു വരുന്നു. ഓക്കാനം, ഉദരപ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്‌ക്കൊക്കെ പരിഹാരമാണ് ഇഞ്ചി. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, ക്രോമിയം തുടങ്ങിയവ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം…
Read Also: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
ഒന്ന്…
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇഞ്ചിയില്‍ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്.
രണ്ട്…
പ്രമേഹ രോഗികള്‍ ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
മൂന്ന്…
ചര്‍മ്മത്തിലെ തിണര്‍പ്പ്, മുഖക്കുരു, ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
നാല്…
ശരീരത്തിലെ കോശജ്വലന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ ഗുണം ചെയ്യും.
അഞ്ച്…
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തുടര്‍ന്ന് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
Post Your Comments