ഡൽഹി: നാല് സംസ്ഥാനങ്ങളിലെ 55ലധികം ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 94 കോടി രൂപയും എട്ട് കോടിയുടെ വജ്രവും പിടിച്ചെടുത്തു. കര്‍ണാടക, തെലങ്കാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 94 കോടി രൂപയും എട്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും വജ്രാഭരണങ്ങളും 30 ആഡംബര വാച്ചുകളും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.
കോണ്‍ട്രാക്ടര്‍മാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും എതിരെയായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 94 കോടി രൂപയും എട്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണവും വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എസ്ബിഡിടി വ്യക്തമാക്കി. കൂടാതെ, ഒരു സ്വകാര്യ കമ്പനി ജീവനക്കാരനില്‍ നിന്ന് 30ലധികം ആഡംബര വിദേശ റിസ്റ്റ് വാച്ചുകളുടെ ശേഖരവും അധികൃതർ കണ്ടെടുത്തു.
Post Your Comments