Latest NewsNewsTechnology

ചൊവ്വയെ ലക്ഷ്യമിട്ട് സ്പേസ് എക്സ്! പേടകം ഇറക്കാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക്

നാല് വർഷങ്ങൾക്കുള്ളിലാണ് ചൊവ്വയിൽ ബഹിരാകാശ പേടകം ഇറക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുക

ചൊവ്വയെ ലക്ഷ്യമിട്ട് കുതിക്കാൻ പുതിയ പദ്ധതിയുമായി സ്പേസ് എക്സ്. നാല് വർഷത്തിനുള്ളിൽ ചൊവ്വയിൽ പേടകം ഇറക്കാനാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സിന്റെ തീരുമാനം. അസർബൈജാനിലെ ബാക്കുവിൽ നടന്ന ഇന്റർനാഷണൽ ആസ്ട്രോ നോട്ടിക്കൽ കോൺഗ്രസിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തമായതുമായ വിക്ഷേപണ വാഹനമാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ്. വരാനിരിക്കുന്ന ദൗത്യങ്ങളിൽ ടെക്നോളജി സംബന്ധമായ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ മസ്ക് പദ്ധതിയിടുന്നുണ്ട്.

നാല് വർഷങ്ങൾക്കുള്ളിലാണ് ചൊവ്വയിൽ ബഹിരാകാശ പേടകം ഇറക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുക. ഈ വർഷം ഏപ്രിൽ 20ന് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് ബോക ചിക്കയിലെ സ്റ്റാർ ബേസ് ഫെസിലിറ്റിയിൽ നിന്നും ആദ്യ പരീക്ഷണ പറക്കൽ നടത്തിയിട്ടുണ്ട്. 90 മിനിറ്റ് എന്ന നിലയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും, നാല് മിനിറ്റിനുള്ളിൽ പരാജയപ്പെടുകയായിരുന്നു. തിരിച്ചടികളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയ പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

Also Read: ആമസോണിന്റെ കുയ്പർ ഉപഗ്രഹ ഇന്റർനെറ്റ് വിക്ഷേപണം വിജയകരം! കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button