Kerala

കുമ്മനം രാഷ്‌ട്രപതിയ്ക്ക് പരാതി നല്‍കും

ന്യൂഡല്‍ഹി● കേരളത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന്‍ രാഷ്‌ട്രപതിയ്ക്ക് പരാതി നല്‍കും. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപിച്ചാണ് കുമ്മനം രാഷ്ട്രപതിയെ കാണുന്നത്. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടും. കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ അടക്കമുള്ളവരോടൊപ്പമാകും കുമ്മനം രാഷ്ട്രപതിയെ കാണുക.

സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button