മലപ്പുറം : സംഘ പരിവാറും ബി.ജെ.പിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന് മുസ്ലിം ലീഗ്. വര്‍ഗീയതയ്ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ പേരാട്ടം നയിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. യു.ഡി.എഫിന്റെ ഈ മൃദുസമീപനം ന്യുനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാകാന്‍ കാരണമായെന്നും ലീഗ് വിലയിരുത്തി.
ലീഗ് ശക്തികേന്ദ്രമായ കൊടുവള്ളിയിലെ പരാജയം അന്വേഷിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പാര്‍ട്ടി നിയമിച്ച നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
Post Your Comments