നോയിഡ: അധ്യാപികയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ ഉടമ പൊലീസ് പിടിയിൽ. ഈ വർഷം ഫെബ്രുവരിയിലാണ് താൻ ആദ്യമായി പീഡനത്തിന് ഇരയായതെന്നും ഇതിന്റെ വീഡിയോ പ്രതി പകർത്തുകയും ചെയ്തെന്ന് അധ്യാപിക ആരോപിക്കുന്നു.
ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പലപ്രാവശ്യം സ്കൂൾ ഉടമ തന്നെ പീഡിപ്പിച്ചുവെന്നും അധ്യാപിക പരാതിയിൽ പറയുന്നു. അടുത്തിടെ അധ്യാപിക തന്റെ ഭർത്താവിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന്, ഇവർ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Post Your Comments